Times Kerala

 എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ സം​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ ഡാ​നി​ഷ് രാ​ജ്ഞി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രിച്ചു

 
 എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ സം​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ ഡാ​നി​ഷ് രാ​ജ്ഞി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രിച്ചു
 കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ന്മാ​ർ​ക്കി​ലെ മ​ർ​ഗ്രീ​ത രാ​ജ്ഞി ര​ണ്ടാം ത​വ​ണ​യും കോ​വി​ഡ് പോ​സി​റ്റീ​വാ​യി. എലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തുടർന്ന് ഈ​യാ​ഴ്ച​യി​ലെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി.

എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ സം​സ്‌​കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത 2000 അ​തി​ഥി​ക​ളി​ൽ ഒ​രാ​ളാ​ണ് 82കാ​രിയാ​യ മ​ർ​ഗ്രീ​ത രാ​ജ്ഞി. ബ്രി​ട്ട​നി​ലെ എ​ലി​സ​ബ​ത്ത് രാ​ജ്ഞി ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം അധി​കാ​ര​ത്തി​ലി​രു​ന്ന മ​ർ​ഗ്രീ​ത ഇ​പ്പോ​ൾ ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളി​ൽ​ നി​ന്ന് ഒ​ഴി​ഞ്ഞു വി​ശ്ര​മ​ ജീവിതം നയിക്കുകയാണ്. 
യൂ​റോ​പ്പി​ലെ ഏ​റ്റ​വും പ​ഴ​യ രാ​ജ​ഭ​ര​ണ​മാ​ണു ഡെ​ന്മാ​ർ​ക്കി​ലേ​ത്. 1972ലാ​ണു മ​ർ​ഗ്രീ​ത 31-ാം വ​യസി​ൽ രാ​ജ്ഞി​യാ​യ​ത്.

Related Topics

Share this story