തായ്‌വാന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട നിലയില്‍; ദുരൂഹത

 തായ്‌വാന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട നിലയില്‍; ദുരൂഹത 
 തായ്‌പേയ് സിറ്റി: തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തലവനെ മരിച്ച നിലയില്‍ കണ്ടെത്തി. തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് യൂണിറ്റിന്റെ ഡെപ്യൂട്ടി ഹെഡ് ഔ യാങ് ലി-ഹ്‌സിംഗിനെ ആണ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  തായ്‌വാന്റെ മിസൈല്‍ പ്രൊഡക്ഷന്‍ യൂണിറ്റിനെ നയിക്കുന്നതും ഔ യാങ് ലി-ഹ്‌സിംഗ് ആണ്.ഒരു ബിസിനസ്സ് യാത്രയിലായിരുന്നു ഔ യാങ് ലി-ഹ്‌സിംഗ്. തായ്‌വാന്റെ വിവിധ മിസൈല്‍ നിര്‍മാണ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് വേണ്ടി ഈ വര്‍ഷമാദ്യമായിരുന്നു ലി-ഹ്‌സിംഗ് പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗമായി ചുമതലയേറ്റത്.ചൈനയുടെ ഭാഗത്ത് നിന്നും വര്‍ധിച്ചുവരുന്ന സൈനിക ഭീഷണികളെ നേരിടുന്നതിന് രാജ്യത്തിന്റെ മിസൈല്‍ ഉല്‍പാദന ശേഷി ഇരട്ടിയിലേറെയായി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ലി-ഹ്‌സിംഗ് ചുമതലയേറ്റത്.

Share this story