ന്യൂ​യോ​ര്‍​ക്കി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ വെ​ടി​വ​യ്പ്പ്; 10 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

 ന്യൂ​യോ​ര്‍​ക്കി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ വെ​ടി​വ​യ്പ്പ്; 10 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു
 വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ര്‍​ക്കി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ ഉണ്ടായ വെടിവയ്പ്പിൽ 10 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ബ​ഫ​ലോ​യി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലാ​ണ് സം​ഭ​വം.ആക്രമണത്തിൽ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.  പെ​യ്റ്റ​ൻ ഗ്രെ​ൻ​ഡ​ൻ എ​ന്ന 18 വ​യ​സു​കാ​ര​നാ​ണ് വെടിയുതിർത്തത്. വം​ശ​വെ​റി​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. പ​ട്ടാ​ള​ക്കാ​രു​ടെ യൂ​ണി​ഫോ​മി​ന് സ​മാ​ന​മാ​യ വ​സ്ത്രം ധ​രി​ച്ച​ത്തി​യാ​ണ് ആ​ക്ര​മി വെ​ടി​വ​ച്ച​ത്. ഇ​യാ​ള്‍ ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ഹെ​ല്‍​മ​റ്റി​ലെ കാ​മ​റ ഉ​പ​യോ​ഗി​ച്ച് സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​രാ​ള്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ സെ​ക്യൂ​രി​റ്റി​യാ​യി ജോ​ലി ചെ​യ്യു​ന്ന വി​ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. അ​റ​സ്റ്റ് ചെ​യ്ത അ​ക്ര​മി‌​യെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Share this story