യുക്രയ്‌നെ തകർക്കാൻ റഷ്യ;വെള്ളത്തിന്റെയും വെളിച്ചത്തിന്റെയും വിതരണത്തിൽ മുടക്കം

യുക്രയ്‌നെ തകർക്കാൻ റഷ്യ;വെള്ളത്തിന്റെയും വെളിച്ചത്തിന്റെയും വിതരണത്തിൽ മുടക്കം
 കീവ് : ഹേഴ്സൻ, മൈക്കലേവ് പ്രവിശ്യകളിൽ‍നിന്നും ജനങ്ങളോടു സുരക്ഷിതസ്ഥലങ്ങളിലേക്കു മാറാൻ യുക്രെയ്ൻ ഭരണകൂടം.കടുത്ത മ‍ഞ്ഞുകാലം വരുന്നതും റഷ്യൻ ആക്രമണത്തിൽ അടിസ്ഥാനസൗകര്യങ്ങൾ തകർന്നതുമാണു കാരണം. രാജ്യത്തിന്റെ മധ്യ, പശ്ചിമ മേഖലകളിലേക്കു നീങ്ങാനാണു നിർദേശം. റഷ്യ നിയോഗിച്ച ഹേഴ്സനിലെ സമാന്തര ഭരണകൂടവും ജനങ്ങളോട് സുരക്ഷിതസ്ഥലങ്ങളിലേക്കു മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാനസൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന ആക്രമണങ്ങൾ കാരണം യുക്രെയ്നിന്റെ 40% പ്രദേശത്തും വൈദ്യുതി വിതരണം ദിവസവും ഏതാനും മണിക്കൂർ മാത്രമാണ്. പലയിടത്തും ജലവിതരണവും മുടങ്ങി. 

Share this story