2024 യൂ​റോ ക​ളി​ക്കാ​ൻ ആ​ഗ്ര​ഹ​മെ​ന്ന് റൊ​ണാ​ൾ​ഡോ

 2024 യൂ​റോ ക​ളി​ക്കാ​ൻ ആ​ഗ്ര​ഹ​മെ​ന്ന് റൊ​ണാ​ൾ​ഡോ
 ലി​സ്ബ​ൺ: 2024 യൂ​റോ ക​പ്പി​ലും ദേ​ശീ​യ ടീ​മി​നാ​യി ക​ളി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു പോ​ർ​ച്ചു​ഗ ലി​ന്‍റെ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. അ​ടു​ത്തെ​ങ്ങും വി​ര​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് താ​രം പോ​ർ​ച്ചു​ഗീ​സ് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം അദ്ദേഹം വ്യക്തമാക്കി.

"എ​ന്‍റെ യാ​ത്ര അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ക്രി​സ്റ്റ്യാ​നോ​യെ കു​റ​ച്ചു​കാ​ലം​കൂ​ടി നി​ങ്ങ​ൾ കാ​ണേ​ണ്ടി​വ​രും. യൂ​റോ ക​പ്പ് ടീ​മി​ൽ അം​ഗ​മാ​കാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. അ​തി​നു​ള്ള പ്ര​ചാ​ദ​നം ഇ​പ്പോ​ഴു​മു​ണ്ട്. എ​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ൾ വ​ലു​താ​ണ്'- 37കാ​ര​നാ​യ റൊ​ണാ​ൾ​ഡോ പ​റ​ഞ്ഞു. 

പോ​ർ​ച്ചു​ഗ​ലി​നാ​യി 189 മ​ത്സ​ര​ങ്ങ​ളി​ൽ ​നി​ന്ന് 117 ഗോ​ളു​ക​ൾ നേ​ടി​യ ക്രി​സ്റ്റ്യാ​നോ​യു​ടെ പ​ത്താ​മ​ത്തെ പ്ര​ധാ​ന ടൂ​ർ​ണ​മെ​ന്‍റാ​ണ് ഖ​ത്ത​ർ ലോ​ക​ക​പ്പ്.

Share this story