പാ​ക് ചാ​ര​ന്‍ നേ​പ്പാ​ളി​ല്‍ അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ചു

പാ​ക് ചാ​ര​ന്‍ നേ​പ്പാ​ളി​ല്‍ അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ചു
 കാ​ഠ്മ​ണ്ഡു: പാ​ക് ചാ​ര​ന്‍ നേ​പ്പാ​ളി​ല്‍ അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ചു. പാ​ക്കി​സ്ഥാ​ന്‍ ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​യു​ടെ ഏ​ജ​ന്‍റ് ലാ​ല്‍ മു​ഹ​മ്മ​ദ് (55) ആ​ണ് മരണപ്പെട്ടത്.

ഇ​യാ​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക് വ്യാ​ജ ക​റ​ന്‍​സി​ക​ള്‍ ക​ട​ത്തി​യി​രു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ല്‍ ​നി​ന്നും ബം​ഗ്ലാ​ദേ​ശി​ല്‍​ നി​ന്നും ക​ള്ള​നോ​ട്ടു​ക​ള്‍ നേ​പ്പാ​ളി​ല്‍ എ​ത്തി​ച്ച് അ​വി​ടെ ​നി​ന്നു ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി വ​രി​ക​യാ​യി​രു​ന്നു ഇയാൾ. 

അ​ധോ​ലോ​ക നേ​താ​വ് ദാ​വൂ​ദ് ഇ​ബ്രാ​ഹി​മു​മാ​യും ഇ​യാ​ള്‍​ക്ക് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് പ്രാഥമിക വിവരം. അ​ജ്ഞാ​ത​ര്‍ ഇ​യാ​ളെ വെ​ടി​വ​ച്ചു വീ​ഴ്ത്തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Share this story