പാക് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ആറു പേര്‍ മരിച്ചതായി റിപ്പോർട്ട്

 പാക് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ആറു പേര്‍ മരിച്ചതായി റിപ്പോർട്ട് 
 ലാഹോര്‍: പാക്കിസ്ഥാനിൽ രണ്ട് മുന്‍നിര കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ആറ് പേര്‍ സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ബലൂച് വിമതര്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.അപകടത്തില്‍ ഇസ്ലാമാബാദ് പാക്കിസ്ഥാന്‍ ആര്‍മി കമാന്‍ഡര്‍ അടക്കമുള്ള ആറുപേര്‍ മരിച്ചതായാണ് റിപ്പോർട്ട്.

Share this story