തോമസ് കപ്പിൽ ചരിത്രമെഴുതി ഇന്ത്യ
Sun, 15 May 2022

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി കിരീടം സ്വന്തമാക്കി ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ ഇന്തോനീഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയിരിക്കുന്നത്.14 പ്രാവശ്യം ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ ഫൈനലില്‍ 3-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയ കിരീടം നേടിയെടുത്തത്. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ്. പ്രണോയ് ആണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.