ഫ്ളാറ്റിൽ നിന്ന് ഒന്നിലേറെ പെട്ടികളിൽ നിന്നായി മനുഷ്യ ശരീരത്തിന്റെ ഭാ​ഗങ്ങൾ കണ്ടെത്തി

crime tatto
ന്യൂയോർക്ക്: ബ്രൂക്ലിനിലെ ഫ്ളാറ്റിൽ നിന്ന് ഒന്നിലേറെ പെട്ടികളിൽ നിന്നായി മനുഷ്യ ശരീരത്തിന്റെ ഭാ​ഗങ്ങൾ  സ്യൂട്ട്കേസിലാക്കിയ നിലയിൽ കണ്ടെത്തി. ഫ്ളാറ്റിൽ നിന്ന് ദുർ​ഗന്ധം വമിക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ശരീര ഭാ​ഗങ്ങൾ കണ്ടെത്തിയത്. 

 അപ്പാർട്ട്മെന്റിലെ ആറാം നിലയിലുള്ള ഫ്ളാറ്റിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.  ഇരുപത് വയസിലേറെ പ്രായമുള്ള യുവതിയാണ്  ഇവിടെ  താമസിച്ചിരുന്നത്. യുവതിയും കാമുകനുമായി വഴക്ക് പതിവായിരുന്നുവെന്നും ദിവസങ്ങളായി യുവതിയെ കാണാനില്ലെന്നും അയൽവാസികൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

സ്യൂട്ട്കേസിൽ മൃതദേഹാവശിഷ്ടങ്ങൾ യുവതിയുടേതാണോ എന്ന്  കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചുകഴിഞ്ഞു. യുവതിയുടെ കാമുകന് വേണ്ടിയും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
 

Share this story