Times Kerala

 ഭർത്താവിന് ലോട്ടറിയടിച്ചു; മുഴുവൻ പണവുമായി ഭാര്യ കാമുകനൊപ്പം പോയി

 
ഭർത്താവിന് ലോട്ടറിയടിച്ചു; മുഴുവൻ പണവുമായി ഭാര്യ കാമുകനൊപ്പം പോയി
 ഭർത്താവിന് ലോട്ടറി അടിച്ച വകയിൽ ലഭിച്ച മുഴുവൻ പണവുമായി ഭാര്യ കാമുകനൊപ്പം മുങ്ങി. നവംബർ ഒന്നിനാണ് തായ്‌ലാൻഡിലെ ഇസാൻ പ്രവിശ്യയിലെ മണിത്ത് എന്ന വ്യക്തിക്ക് 6 ദശലക്ഷം ബാറ്റ് മൂല്യമുള്ള ലോട്ടറി അടിച്ചത്.നികുതിയിളവിന് ശേഷം അദ്ദേഹത്തിന് 5,970,000 ബാറ്റ് ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു. 1,35,86,694 ഇന്ത്യൻ രൂപ വരും ഇത്. എന്നാൽ കിട്ടിയ തുക മുഴുവനുമെടുത്ത് അദ്ദേഹത്തിന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി.ലോട്ടറി തുകയില്‍ നല്ലൊരു ഭാഗം അമ്ബലങ്ങള്‍ക്കും പാവപ്പെട്ട കുടുംബങ്ങള്‍ക്കും ദാനമായി നല്‍കണമെന്നായിരുന്നു മണിത്തിന്റെ ആഗ്രഹം. ഇതിനിടയിലാണ് 26 വര്‍ഷം ഒരുമിച്ചു ജീവിച്ച ഭാര്യ അങ്കണാറത്ത് കൊടും ചതി കാണിച്ചത്. സമ്മാനത്തുക നല്‍കുന്നതിനായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ഒളിച്ചോട്ടം. ക്ഷണിതാക്കളുടെ കൂട്ടത്തിലില്ലായിരുന്ന അപരിചിതനെ കണ്ട മണിത്ത്, അതാരാണെന്ന് ഭാര്യയോട് ചോദിച്ചെങ്കിലും ബന്ധുവാണെന്നായിരുന്നു മറുപടി. മൂന്ന് കുട്ടികളാണ് മണിത്തിനും അങ്കണാറത്തിനുമുള്ളത്. എന്നാല്‍ ഇരുവരും വിവാഹിതരായിരുന്നില്ല. അതുകൊണ്ടുതന്നെ അങ്കണാറത്തിനെ കണ്ടെത്തിയാലും കൂടുതല്‍ നിയമനടപടികളിലേക്ക് കടക്കേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.

Related Topics

Share this story