ജെറുസലേമിൽ ഇരട്ട സ്ഫോടനം;ഒരു മരണം
Updated: Nov 24, 2022, 06:55 IST

ടെൽ അവീവ്: ജെറുസലേം നഗരത്തിൽ ഉണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 16കാരൻ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. മിനിട്ടുകളുടെ വ്യത്യാസത്തിൽ ഗിവാത് ഷൗളിലെ ഒരു ബസ് സ്റ്റോപ്പിലും തിരക്കേറിയ റാമോട്ട് ജംഗ്ഷനിലുമാണ് സ്‌ഫോടനം നടന്നത്. ബസ് സ്റ്റോപ്പിലെ സ്ഫോടനത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പലസ്തീന്റെ പങ്ക് സംശയിക്കുന്നതായും പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും ഇസ്രയേൽ പൊലീസ് പറഞ്ഞു.