പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയരുത്; താലിബാനോട് വീണ്ടും അഭ്യര്‍ഥിച്ച് യുഎന്‍
Wed, 25 Jan 2023

ന്യൂയോര്‍ക്ക്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയരുതെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടത്തോട് വീണ്ടും ആവശ്യപ്പെട്ട് യുഎന്‍. സ്ത്രീകളുടെ വിദ്യാഭ്യാസം പൗരാവകാശമാണെന്നും അത് തടയരുതെന്ന് ഒരിക്കല്‍ കൂടി അഫ്ഗാന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. രണ്ട് ലക്ഷത്തോളം പെണ്‍കുട്ടികളാണ് അഫ്ഗാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ഒറ്റയടിക്ക് പുറത്താക്കപ്പെട്ടത്. താലിബാന് ഭരണമേറ്റെടുത്തതിന് പിന്നാലെ പല തവണ യുന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാല്‍ പൗരാവകാശം മതനിയമങ്ങള്‍ക്ക് മുകളില്‍ അല്ല എന്നാണ് താലിബാന്റെ നിലപാട്.