Times Kerala

മഹ്‌സ അമിനിയുടെ മരണം: ഇറാനിൽ വൻ പ്രതിഷേധം; 8 പേർ കൊല്ലപ്പെട്ടു  

 
മഹ്‌സ അമിനിയുടെ മരണം: ഇറാനിൽ വൻ പ്രതിഷേധം; 8 പേർ കൊല്ലപ്പെട്ടു  
 ടെഹ്‌റാന്‍: ശിരോവസ്ത്രം ധരിക്കുന്നതില്‍ നിയമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് ശക്തമായ പ്രതിഷേധം തുടരുന്നു. രാജ്യത്തെ വിവിധയിടങ്ങളിലുണ്ടായ പ്രതിഷേധത്തില്‍ 8 പേരാണ് കൊല്ലപ്പെട്ടത്.

ഇറാന്‍റെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്ത് ആരംഭിച്ച പ്രതിഷേധം രാജ്യത്തെ അമ്പതോളം കേന്ദ്രങ്ങളിലേയ്ക്ക് വ്യാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ഇറങ്ങി മുടിമുറിച്ചും ഹിജാബ് കത്തിച്ചും സ്ത്രീകള്‍ പ്രതിഷേധിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

സാമൂഹ്യമാധ്യങ്ങളിലൂടെ നേതൃത്വം കൊടുക്കുന്ന പ്രതിഷേധത്തിന് തടയിടാന്‍ രാജ്യത്ത് ഇന്‍റർനെറ്റ് സംവിധാനം വിച്ഛേദിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതേസമയം പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത സുരക്ഷാ സേന നിഷേധിക്കുകയാണുണ്ടായത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശിരോവസ്ത്രം ധരിക്കുന്നതില്‍ നിയമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് മഹ്‌സ അമിനിയെന്ന യുവതിയെ ഗൈഡന്‍സ് പട്രോളുകള്‍ എന്നറിയപ്പെടുന്ന (സദാചാര) പോലീസ് മര്‍ദിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി  വെള്ളിയാഴ്ച മരിച്ചു.

Related Topics

Share this story