ദു​ബാ​യ് പോ​ലീ​സി​ന്‍റെ ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ൻ​റ​റു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ വ​നി​ത​ക​ളെ നി​യോ​ഗി​ച്ചു

 ദു​ബാ​യ് പോ​ലീ​സി​ന്‍റെ ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ൻ​റ​റു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ വ​നി​ത​ക​ളെ നി​യോ​ഗി​ച്ചു
 ദു​ബാ​യ്: ദു​ബാ​യ് പോ​ലീ​സി​ന്‍റെ ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ൻ​റ​റു​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ വ​നി​ത​ക​ളെ നി​യോ​ഗി​ച്ചു. ആ​റ് മാ​സ​ത്തെ സം​യോ​ജി​ത പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ നാ​ല് വ​നി​ത സേ​നാം​ഗ​ങ്ങ​ളാണ് ചു​മ​ത​ല​യേ​റ്റെ​ടു​ത്തത്. ആ​ദ്യ​മാ​യാ​ണ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ക​മാ​ൻ​ഡ് സെ​ന്‍റ​റി​ൽ വ​നി​ത​ക​ളെ നി​യ​മി​ക്കു​ന്നത്.

​ല​ഫ്റ്റ​ന​ന്‍റ് മി​റ മു​ഹ​മ്മ​ദ് മ​ദ​നി, ല​ഫ്റ്റ​ന​ന്‍റ് സ​മ​ർ അ​ബ്ദു​ൽ അ​സീ​സ് ജ​ഷൂ​ഹ്, ല​ഫ്റ്റ​ന​ന്‍റ് ഖൂ​ലൂ​ദ് അ​ഹ്‌ മ​ദ് അ​ൽ അ​ബ്ദു​ല്ല, ല​ഫ്റ്റ​ന​ന്‍റ് ബാ​ഖി​ത ഖ​ലീ​ഫ അ​ൽ ഗാ​ഫ്‌​ലി എ​ന്നി​വ​രെ​യാ​ണ് ആ​ദ്യ ബാ​ച്ചി​ൽ നിയമിക്കപെട്ടത്. 24 സ്‌​പെ​ഷ്യ​ലൈ​സ്ഡ് കോ​ഴ്‌​സു​ക​ളും പ്രാ​ക്ടി​ക്ക​ൽ പ​രി​ശീ​ല​ന​വും പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് വ​നി​തക​ൾ ചു​മ​ത​ല​യേ​റ്റ​ത്. എ​മ​ർ​ജ​ൻ​സി റെ​സ്‌​പോ​ൺ​സ് ഡി​വി​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ഇ​വ​ർ​ക്ക് ല​ഭി​ച്ചു. 

മു​ൻ​ കാ​ല​ങ്ങ​ളി​ൽ പു​രു​ഷ​ൻ​മാ​ർ മാ​ത്രം ചെ​യ്തി​രു​ന്ന ജോ​ലി​ക​ൾ സ്ത്രീ​ക​ളും ഏ​റ്റെ​ടു​ക്കു​ന്ന​ത് സ​ന്തോ​ഷക​ര​മാ​ണെ​ന്ന് പോ​ലീ​സ് ജ​ന​റ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് നാ​സ​ർ അ​ൽ റ​സൂ​ഖി പ​റ​ഞ്ഞു.

Share this story