ദുബായിയിലെ ഏറ്റവും വലിയ റെയിൽവേ പാലത്തിന്റെ നിർമാണം പൂർത്തിയായി
Wed, 25 Jan 2023

ദുബായ്: ദുബായിയിലെ ഏറ്റവും വലിയ റെയിൽവേ പാലത്തിന്റെ നിർമാണം പൂർത്തിയായി. അൽഖുദ്റയിലുടെയാണ് ദുബൈയിലെ ഏറ്റവും വലിയ റെയിൽപാലം കടന്നുപോകുന്നത്. യുഎഇ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽവേയുടെ ഭാഗമായാണ് പാലം നിർമിച്ചിരിക്കുന്നത്. സുപ്രധാനമായ ഘട്ടമാണ് ഈ പാലത്തിന്റെ നിർമാണത്തിലൂടെ പിന്നിട്ടതെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ പറഞ്ഞു.