ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിന്‍സ് സത്യപ്രതിജ്ഞ ചെയ്തു
Wed, 25 Jan 2023

വെല്ലിംഗ്ടണ്‍: ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിന്‍സ് സത്യപ്രതിജ്ഞ ചെയ്തു. അതേസമയം, ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ നിന്ന് രാജിവെച്ച ജസീന്ത ആര്‍ഡേണിനെ അഭിനന്ദിക്കാന്‍ നൂറുകണക്കിന് ആളുകള്‍ ആണ് തടിച്ചുകൂടിയിരുന്നത്. രാജ്യ തലസ്ഥാനമായ വെല്ലിംഗ്ടണില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജനറല്‍ സിനി കിറോ ഹിപ്കിന്‍സിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തന്റെ ആദ്യ കാബിനറ്റ് മീറ്റിംഗില്‍ അധ്യക്ഷത വഹിച്ച ശേഷം, ജസീന്ത ആര്‍ഡേണില്‍ നിന്ന് ‘ഉത്തരവാദിത്തത്തിന്റെ ബാറ്റണ്‍’ ഏറ്റെടുക്കുന്നത് തനിക്ക് വളരെയധികം അഭിമാനകരമായ നിമിഷമാണെന്ന് ഹിപ്കിന്‍സ് പറഞ്ഞു.