അയേണ്‍ ബോക്‌സ് ഉപയോഗിച്ച് ചൂടാക്കിയ ചിക്കന്‍ ടിക്ക ടോസ്റ്റ് ; വില 3200 രൂപ.!!

 അയേണ്‍ ബോക്‌സ് ഉപയോഗിച്ച് ചൂടാക്കിയ ചിക്കന്‍ ടിക്ക ടോസ്റ്റ് ; വില 3200 രൂപ.!!

  നൂറു എന്ന ഇന്‍സ്റ്റഗ്രാം യൂസര്‍ പങ്കുവച്ച ഒരു അനുഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഒരു റെസ്റ്റോറന്റില്‍ നിന്ന് ചിക്കന്‍ ടിക്ക ചീസ് ടോസ്റ്റ് കഴിച്ച അനുഭവം ആണ് യുവതി ഇവിടെ പങ്കുവയ്ക്കുന്നത്. വെറും ചിക്കന്‍ ടിക്ക ടോസ്റ്റ് അല്ല, അയേണ്‍ ബോക്‌സ് ഉപയോഗിച്ച് ചൂടാക്കിയ ചിക്കന്‍ ടിക്ക ചീസ് ടോസ്റ്റാണിത്. എന്നാല്‍ വിലയാണ് ഞെട്ടിയ്ക്കുന്നത്. 3200 രൂപയാണ് ഇതിന്റെ വില.ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.ഇതിന്റെ നാലില്‍ ഒന്ന് രൂപയ്ക്ക് ഞാന്‍ ഇത് തയ്യാറാക്കി തരാം എന്നാണ് ഒരാളുടെ കമന്റ്.

Share this story