Times Kerala

അ​ർ​ബു​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ നി​രോ​ധി​ച്ച് കു​വൈ​റ്റ് സ​ർ​ക്കാ​ർ

 
അ​ർ​ബു​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ നി​രോ​ധി​ച്ച് കു​വൈ​റ്റ് സ​ർ​ക്കാ​ർ
കു​വൈ​റ്റ് സി​റ്റി: അ​ർ​ബു​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ നി​രോ​ധി​ച്ച് കു​വൈ​റ്റ് സ​ർ​ക്കാ​ർ. ലി​ലി​യ​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തും വി​ൽ​ക്കു​ന്ന​തും വാ​ങ്ങു​ന്ന​തും നി​രോ​ധി​ച്ചു​കൊ​ണ്ട് കു​വൈ​റ്റ് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി മ​സെ​ൻ അ​ൽ ന​ഹ​ദ് ഉത്തരവിട്ടു.

സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ബ്യൂ​ട്ടി​ൽ​ഫെ​നൈ​ൽ, മെ​ഥി​ൽ​പ്രോ​പി​യോ​ണ​ൽ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ അ​ർ​ബു​ദ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് വാ​ണി​ജ്യ​മ​ന്ത്രാ​ല​യം അറിയിച്ചു. 

കോ​സ്മെ​റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളി​ലും അ​ല​ക്കു​പൊ​ടി​ക​ളി​ലും സു​ഗ​ന്ധ​ദ്ര​വ്യ​മാ​യി സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ സം​യു​ക്ത​മാ​ണ് ലി​ലി​യ​ൽ. നേ​ര​ത്തെ, യൂ​റോ​പ്യ​ൻ കെ​മി​ക്ക​ൽ​സ് ഏ​ജ​ൻ​സി​യും ഈ ​വ​സ്തു​ക്ക​ൾ നി​രോ​ധി​ച്ച​താ​യി മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.


 

Related Topics

Share this story