ഭീ​ക​ര സം​ഘ​ട​ന​യാ​യ അ​ൽ ക്വ​യ്ദ​യു​ടെ ത​ല​വ​ൻ അ​യ്മ​ൻ അ​ൽ സ​വാ​ഹി​രി​യെ വ​ധി​ച്ചു

34


വാ​ഷിം​ഗ്ട​ൺ: ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഭീ​ക​ര സം​ഘ​ട​ന​യാ​യ അ​ൽ ക്വ​യ്ദ​യു​ടെ ത​ല​വ​ൻ അ​യ്മ​ൻ അ​ൽ സ​വാ​ഹി​രി​യെ (71) വ​ധി​ച്ച് യു​എ​സ്. വൈ​റ്റ്ഹൗ​സി​ൽ യു​എ​സ് സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 7.30ന് ​ ന​ട​ത്തി​യ പ്ര​ത്യേ​ക പ്ര​സ്താ​വ​ന​യി​ലൂ​ടെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. "നീ​തി ന​ട​പ്പാ​യി. ആ ​ഭീ​ക​ര നേ​താ​വ് ഇ​നി​യി​ല്ല.'-​ബൈ​ഡ​ൻ പ​റ​ഞ്ഞു.

സവാഹിരി എന്ന ഈജിപ്ഷ്യൻ സർജന്റെ തലയ്ക്ക് $25 മില്യൺ സമ്മാനം ഉണ്ടായിരുന്നു, 2001 സെപ്തംബർ 11-ന് ഏകദേശം 3,000 പേരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങൾ ഏകോപിപ്പിക്കാൻ സഹായിച്ചു. സ​വാ​ഹി​രി 2001 സെ​പ്റ്റം​ബ​ർ 11 ലെ ​വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ ആ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്മാ​രി​ൽ ഒ​രാ​ളാ​ണ് .

അ​മേ​രി​ക്ക​ന്‍ ചാ​ര സം​ഘ​ട​ന​യാ​യ സി​ഐ​എ​യാ​ണ് ഞാ​യ​റാ​ഴ്ച അ​ഫ്ഗാ​ന്‍ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ല്‍  ഭീ​ക​ര​വി​രു​ദ്ധ ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തി​യ​ത്.  ര​ണ്ട് മി​സൈ​ലു​ക​ള്‍ കാ​ബൂ​ളി​ലെ വ​സ​തി​യു​ടെ ബാ​ല്‍​ക്ക​ണി​യി​ല്‍ നി​ല്‍​ക്ക​വെ അ​യ​ച്ചാ​ണ് ഭീ​ക​ര നേ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ബി​ബി​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Share this story