ഓസ്ട്രേലിയൻ ഓപ്പൺ: സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും സെമിയിലേക്ക്
Wed, 25 Jan 2023

മെൽബൺ: ഇന്ത്യൻ മിക്സഡ്-ഡബിൾസ് ജോഡികളായ സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ ഓപ്പൺ സെമിയിലേക്ക്. ക്വാർട്ടർ ഫൈനൽ റൗണ്ടിൽ വാക്കോവർ നേടിയാണ് ഇന്ത്യൻ സഖ്യം സെമിയിൽ പ്രവേശിച്ചിരിക്കുന്നത്. സെമിയിൽ ഡേവിഡ് വേഗ ഹെർണാണ്ടസ്- ജെലേന ഒസ്ടാപെങ്കോ സഖ്യമാണ് എതിരാളികൾ. കടുത്ത പോരാട്ടത്തിനൊടുവിൽ 6-4, 7-6 എന്ന സ്കോറിന് ബെഹാർ-നെനോമിയ സഖ്യത്തെ പരാജയപ്പെടുത്തി ആയിരുന്നു ഇന്ത്യൻ താരങ്ങൾ ക്വാർട്ടറിലേക്ക് പ്രവേശിച്ചത്. പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ മിർസയുടെ അവസാന പ്രധാന ടൂർണമെന്റാണിത്.