ഖത്തർ അംബാസഡറെ വധിക്കാൻ ശ്രമിച്ചു: ആരോപണം തള്ളി ഇറാൻ

435

ടെഹ്റാൻ:  ഇറാൻ ഖത്തർ അംബാസഡറെ വധിക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച്. ഇറാൻ വാര്ത്താ ഏജൻസി വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച്  ഇർനയാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്. മാധ്യമങ്ങൾ  വാർത്തകൾ നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

 ടെഹ്റാനിൽ ഖത്തർ പ്രതിനിധി മുഹമ്മദ് ബിൻ ഹമദ് അൽ ഹജ്രിയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി വാർത്തകൾ വന്നിരുന്നു. അതേസമയം,  ഖത്തർ വിദേശകാര്യ മന്ത്രാലയവും ടെഹ്റാനിലെ ഖത്തർ എംബസിയും കൊലപാതക ശ്രമത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share this story