സ്പെ​യി​നി​ൽ ദേ​വാ​ല​യ​ങ്ങ​ളി​ൽ ആ​ക്ര​മ​ണം; ഒ​രാ​ൾ മ​രി​ച്ചു

സ്പെ​യി​നി​ൽ ദേ​വാ​ല​യ​ങ്ങ​ളി​ൽ ആ​ക്ര​മ​ണം; ഒ​രാ​ൾ മ​രി​ച്ചു
മാ​ഡ്രി​ഡ്: സ്പെ​യി​നി​ലെ കാ​ഡി​സ് പ്ര​വി​ശ്യ​യി​ലെ ര​ണ്ട് ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങളി​ൽ ഒ​രാ​ൾ കൊ​ല​പ്പെ​ട്ടു. ഒ​രു വൈ​ദി​ക​ന​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പരിക്കേറ്റിട്ടുണ്ട്. ബു​ധ​നാ​ഴ്ച രാ​ത്രി അ​ൽ​ഗെ​കി​രാ​സ് പ​ട്ട​ണ​ത്തി​ലെ സാ​ൻ ഇ​സി​ദ്രോ, ന്യു​എ​സ്ത്രാ സെ​നോ​രാ ദെ ​പാ​ൽ​മ എ​ന്നീ ദേ​വാ​ല​ങ്ങ​ളി​ലാണ് ആക്രണമുണ്ടായത്. ന്യു​എ​സ്ത്രാ സെ​നോ​രാ ദെ ​പാ​ൽ​മ ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷി​യാ​യ സേ​വ​നം ചെ​യ്യു​ന്ന ഡി​യേ​ഗോ വ​ല​ൻ​സി​യ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. സാ​ൻ ഇ​സി​ദ്രോ ദേ​വാ​ല​യ വി​കാ​രി ആ​ന്‍റ​ണി റോ​ഡ്രി​ഗ​സി​ന് ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പരിക്കേറ്റിട്ടുണ്ട്. 300 മീ​റ്റ​ർ ദൂ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ദേ​വാ​ല​യ​ങ്ങ​ളി​ലേ​ക്ക് കു​തി​ച്ചെ​ത്തി​യ അ​ക്ര​മി, യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് ജ​ന​ങ്ങ​ളെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഫാ​ദ​ർ ആ​ന്‍റ​ണി റോ​ഡി​ഗ്ര​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് അ​ൽ​ഗെ​കി​രാ​സ് മേ​ഖ​ല​യി​ലെ സ​ലേ​ഷ്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. സാ​ൻ ഇ​സി​ദ്രോ ദേ​വാ​ല​യ​ത്തി​ലെ വ​സ്തു​ക്ക​ൾ ത​ട്ടി​ത്തെ​റി​പ്പി​ച്ച ശേ​ഷം ഓ​ടി​പ്പോ​യ അ​ക്ര​മി, ദെ ​പാ​ൽ​മ ദേ​വാ​ല​യ​ത്തി​ന് വെ​ളി​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വ​ല​ൻ​സി​യ​യെ വെ​ട്ടി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന ഉ​ട​ൻ​ത​ന്നെ അ​ക്ര​മി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മൊ​റോ​ക്ക​യി​ൽ നി​ന്നു​ള്ള അ​ഭ​യാ​ർ​ഥി​യാ​ണ് പ്ര​തി​യെ​ന്നും സം​ഭ​വ​ത്തി​ന് ഭീ​ക​ര​വാ​ദ ബ​ന്ധ​മു​ണ്ടെ​ന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ  ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ സ്ഥി​രീ​ക​ര​ണം ല​ഭ്യ​മ​ല്ല.

Share this story