പാ​ക്കി​സ്ഥാ​നി​ൽ അ​ണു​ബോം​ബി​ടു​ന്ന​താ​ണ് രാ​ജ്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ക​ള്ള​ൻ​മാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​തെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ

229


ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ അ​ണു​ബോം​ബി​ടു​ന്ന​താ​ണ് രാ​ജ്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ക​ള്ള​ൻ​മാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​തെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ.  ഇ​മ്രാ​ന്‍ ഖാ​ന്‍ ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​സ്താ​വ​ന ന​ട​ത്തി​യത് വെ​ള്ളി​യാ​ഴ്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നി​ടെ​യിലാണെന്ന്  ദ ​ന്യൂ​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.  താ​ന്‍ രാ​ജ്യ​ത്തി​ന്‍റെ അ​ധി​കാ​രം ക​ള്ള​ന്‍​മാ​രു​ടെ സം​ഘം കൈ​യാ​ളു​ന്ന​തു ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്.  പാ​ക്കി​സ്ഥാ​ന്‍റെ നി​യ​ന്ത്ര​ണ൦ അ​ത്ത​ര​ക്കാ​രു​ടെ കൈ​ക​ളി​ലേ​ക്ക് ഏൽപ്പി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ അ​ണു​ബോം​ബ് വ​ര്‍​ഷി​ക്കു​ന്ന​താ​ണ് ഭേ​ദ​മെ​ന്നും ഇ​മ്രാ​ന്‍ ഖാ​ന്‍ പ​റ​ഞ്ഞു.

Share this story