ട്വിറ്ററിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളും

ട്വിറ്ററിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളും
 ജീവനക്കാരുടെ എണ്ണം കുറിക്കാനൊരുങ്ങി ഗൂഗിളും. ട്വിറ്റർ, മെറ്റ, ആമസോൺ എന്നീ ടെക് ഭീമന്മാർക്ക് പിന്നാലെയാണ് ഗൂഗിളും ഇത്തരമൊരു നടപടിയ്‌ക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ​മോശം പ്രകടനം കാഴ്ച്ചവെയ്ക്കുന്ന പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഗൂ​ഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. ഗൂഗിളിന്റെ പുതിയ പെർഫോമൻസ് മാനേജ്മെന്റ് സിസ്റ്റം മോശം പ്രകടനം നടത്തുന്ന ജീവനക്കാര തിരിച്ചറിയാൻ മാനേജർമാരെ സഹായിക്കും. ഇതിലൂടെ അടുത്തവർഷം ആദ്യത്തോടെ ആയിരക്കണക്കിന് ജീവനക്കാരെ പുറത്താക്കാനാണ് തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Share this story