താലിബാൻ ഭരണത്തിൽ ജോലി നഷ്ടമായത് 6,000 മാധ്യമപ്രവർത്തകർക്ക്

സ്ത്രീകളോട് കടുത്ത വിവേചനം പുലർത്തുന്ന താലിബാന്റെ ഭരണത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് വനിതാ മാധ്യമപ്രവർത്തകരാണ്. വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളും ഉപരോധങ്ങളും വനിതാ മാധ്യമപ്രവർത്തർക്ക് നേരെ താലിബാൻ ഉയർത്തുന്നുണ്ട്. അമേരിക്കൻ സൈന്യം രാജ്യം വിടുന്നതിന് മുമ്പ് ജോലിയിലുണ്ടായിരുന്ന 53 ശതമാനം മാധ്യമപ്രവർത്തകർക്കും താലിബാൻ കാലത്ത് തൊഴിൽ നഷ്ടമായി. വിവിധ വകുപ്പുകൾ ചുമത്തി 200-ലേറെ കേസുകളാണ് ഭരണകൂടം മാധ്യമങ്ങൾക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ മാധ്യമസ്വാതന്ത്ര്യം ഉയർത്തിപിടിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും രാജ്യത്തെ മാധ്യമങ്ങൾക്കുള്ള സൗകര്യങ്ങൾ ഉയർത്താനായുള്ള ശ്രമങ്ങൾ നടത്തുകയാണെന്നുമാണ് താലിബാൻ നിലപാട്.