ചൈനയിൽ ഫാക്ടറിക്ക് തീപിടിച്ച് 36 മരണം; രണ്ടുപേരെ കാണാതായി

ചൈനയിൽ ഫാക്ടറിക്ക് തീപിടിച്ച് 36 മരണം; രണ്ടുപേരെ കാണാതായി
ബെയ്ജിങ്: ചൈനയിലെ ഹെനാൻ പ്രവശ്യയിലെ ഫാക്ടറിയിൽ തീപിടിത്തം.  സംഭവത്തിൽ 36 പേർ മരിച്ചതായി റിപ്പോർട്ട്. രണ്ടുപേരെ കാണാതായി. പരിക്കുകളോടെ രക്ഷപ്പെട്ട മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ്. ഇന്നലെ ഉച്ചയോടുകൂടിയാണ് അപകടം സംഭവിച്ചത്. രാത്രി പതിനൊന്ന് മണിയോടെ തീ പൂർണമായും അണച്ചെന്ന് അധികൃതർ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Share this story