ബ്രസീലിയന്‍ ഫിറ്റ്‌നെസ് ട്രെയിനറും ഗ്‌ളാമര്‍ മോഡലുമായ 30 കാരി വെടിയേറ്റ് മരിച്ചു; ഞെട്ടലിൽ ആരാധകർ
May 24, 2023, 11:43 IST

ബ്രസീലിയന്‍ ഫിറ്റ്‌നെസ് ട്രെയിനറും ഗ്‌ളാമര്‍ മോഡലുമായ 30 കാരി ലുവാന്ന മുര്‍ത്ത വെടിയേറ്റ് മരിച്ചു. ഒരു മോഷണ ശ്രമത്തിനിടയില്‍ കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ച് ഇവര്‍ക്ക് വെടിയേല്‍ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. താരത്തിന്റെ മരണം സംഭവിച്ച വിവരം കുടുംബം ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, വാർത്ത വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ആരാധകർ. മെയ് 21 ന് വൈകിട്ടായിരുന്നു മരണത്തിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ഭര്‍ത്താവും കുഞ്ഞു മകനുമായി റിയോ ഡി ജനീറോയിലൂടെ യാത്ര ചെയ്യുമ്പോള്‍ കുറേ അക്രമികള്‍ ഇവരുടെ കാറിനരികിലെത്തി വെടിവെയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവം മോഷണശ്രമമാണോ എന്ന് അന്വേഷിക്കുന്നുണ്ട്. അതേസമയം, ഇത് മോഷണശ്രമം അല്ലെന്നും കൊലപാതകം തന്നെയാണെന്നും അക്രമികള്‍ തന്റെ മകളെയും കുടുംബത്തെയും പിന്തുടരുകയായിരുന്നെന്നും പിതാവ് പറയുന്നു. ഇൻസ്റ്റഗ്രാമിലും മറ്റു സമൂഹമാധ്യമങ്ങളിലുമായി ലക്ഷക്കണക്കിന് ആരാധകരാണ് ലുവാന്നക്കുള്ളത്.