Times Kerala

30 ലക്ഷം കുട്ടികൾ അഫ്ഗാനിൽ പോഷകാഹാരക്കുറവ്‌ ഭീഷണിയിലെന്ന് ഡബ്ല്യു.എഫ്.പി.

 
വേൾഡ്
കാബൂൾ : ഇക്കൊല്ലം 30 ലക്ഷം കുട്ടികൾ അഫ്ഗാനിസ്താനിൽ പോഷകാഹാരക്കുറവ് നേരിടുമെന്ന് മുന്നറിയിപ്പുമായി ആഗോള ഭക്ഷ്യപദ്ധതി (ഡബ്ല്യു.എഫ്.പി.).  കഴിഞ്ഞ വർഷം വിദേശസഹായം നിലച്ചതോടെ പോഷകാഹാരക്കുറവിനാൽ ചികിത്സ ആവശ്യമായി വരുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെന്ന് സംഘടന പറഞ്ഞു. യൂണിസെഫ് 2023-ൽ പോഷകാഹാരക്കുറവുള്ള 7.15 ലക്ഷം കുട്ടികൾക്ക് സഹായമെത്തിച്ചിരുന്നു. കുട്ടികൾക്ക് ഭക്ഷണം പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് 2021-ൽ താലിബാൻ ഭരണം കൈയാളിയ അഫ്ഗാനിലെ ഭൂരിഭാഗം കുടുംബങ്ങളും. 

Related Topics

Share this story