181 കിലോഗ്രാം ഭാരവും 1.2 മീറ്റര്‍ വീതിയും 1.5 മീറ്റര്‍ ഉയരവും; വൈറലായി നീലത്തിമിംഗിലത്തിന്റെ ഹൃദയം

news
 ഇന്ത്യയിലെ പ്രമുഖ വ്യവസായികളില്‍ ഒരാളായ ഹര്‍ഷ് ഗോയങ്ക പങ്കുവച്ച നീലത്തിമിംഗലത്തിന്റെ ഹൃദയത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 181 കിലോഗ്രാം ഭാരവും 1.2 മീറ്റര്‍ വീതിയും 1.5 മീറ്റര്‍ ഉയരവും ഹൃദയത്തിനുണ്ടെന്നാണ് ഹര്‍ഷ് ഗോയങ്ക പറയുന്നത്‌. നീലത്തിമിംഗലങ്ങളുടെ ഹൃദയമിടിപ്പ്‌ 3.2 കിലോമീറ്റര്‍ അകലെ പോലും കേള്‍ക്കാന്‍ പറ്റുമെന്നും ചിത്രം പങ്ക് വെച്ച് കൊണ്ട് അദ്ദേഹം കുറിച്ചു.014-ല്‍ കാനഡയിലെ റോക്കി ഹാര്‍ബറില്‍ കരക്കടിഞ്ഞ നീലത്തിമിംഗലത്തിന്റേതാണ് ഹൃദയം. ജഡം പൂര്‍ണമായി അഴുകാത്തതിനാല്‍ ടൊറന്റോയിലെ റോയല്‍ ഒന്റാരിയോ മ്യൂസിയത്തില്‍ നിന്നും വിദ്ഗധരെത്തിയാണ് ഹൃദയം പുറത്തെടുത്തത്.

Share this story