Times Kerala

12 മണിക്കൂർ, ഫറാ ക്യാമ്പിൽ റെയ്‌ഡ് തുടർന്ന് ഇസ്രായേൽ സേന

 
12 മണിക്കൂർ, ഫറാ ക്യാമ്പിൽ റെയ്‌ഡ് തുടർന്ന് ഇസ്രായേൽ സേന
വെസ്റ്റ്ബാങ്കിലെ ഫറാ ക്യാമ്പിൽ റെയ്ഡ് തുടർന്ന് ഇസ്രായേൽ സേന. 12 മണിക്കൂറിലേറെയായി റെയ്‌ഡ് നടക്കുകയാണെന്ന് ഫലസ്തീൻ പത്രപ്രവർത്തകനും അനലിസ്റ്റുമായ നൂർ ഒഡെ പറഞ്ഞു. വെസ്റ്റ് ബാങ്ക് കേന്ദ്രീകരിച്ചാണ് ഇസ്രായേൽ ഗവണ്മെന്റിന്റെ അജണ്ട . പറ്റുന്നത്ര ഭൂമിയിൽ അധിനിവേശം നടത്തി പിടിച്ചെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും നൂർ ഒഡെ പറഞ്ഞു. യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാൻ്റ്‌സിൻ്റെ രാജിക്ക് ശേഷം വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുകയാണെന്നും അവർ അറിയിച്ചു.
കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും രക്തരൂക്ഷിതമായ വർഷമാണിത്. ഒക്‌ടോബർ മുതൽ വെസ്റ്റ് ബാങ്കിൽ 530ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 9,000-ത്തിലധികം ആളുകളെ തടവിലാക്കുകയും ചെയ്തു.

Related Topics

Share this story