Times Kerala

‘ആളെക്കൊല്ലി കാട്ടാന കർണാടക ഭാഗത്തേക്ക് പോകുന്നു’; ഏറ്റവും പുതിയ വിവരം 

 
 വയനാട്ടിലെ കാട്ടാന ആക്രമണം; ‘ശാശ്വത പരിഹാരം വൈകുന്നത് സര്‍ക്കാരിന്റെ നിസംഗത’; സീറോ മലബാര്‍ സഭ

വയനാട് പടമലയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാന നിലവിൽ മണ്ണുണ്ടിയിൽ. കാട്ടാന കർണാടക ഭാഗത്തേക്ക് നീങ്ങുകയാണ്. ആന ചേലൂർ മണ്ണുണ്ടിക്ക് സമീപമുള്ള വനമേഖലയിലെന്ന് ഇപ്പോഴത്തെ നിഗമനം. നാഗർഹോള വന്യജീവി സങ്കേതത്തിലേക്ക് നീങ്ങുന്നു.

ആനയെ പിടികൂടുന്ന ദൗത്യം വൈകാതെ ആരംഭിക്കും. ബേലൂർ മഖ്ന നിലവിൽ ചാലിഗദ്ധ ഭാഗത്ത്‌ ഉണ്ടെന്നാണ് ഏറ്റവും അവസാനമായി ലഭിച്ച വിവരം. ആര്‍ആര്‍ടി വിഭാഗം ആനയെ അകലം ഇട്ട് നിരീക്ഷിക്കുകയാണ്. കുന്നിന്റെ മുകളിലുള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാനാകും ദൗത്യ സംഘം ശ്രമം നടത്തുക.
 

Related Topics

Share this story