കെ സുധാകരന്റെ തീരുമാനം അട്ടിമറിച്ച് വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കൾ
Sep 16, 2023, 12:16 IST

വയനാട്: ബാങ്ക് ഭാരവാഹി തെരെഞ്ഞെടുപ്പിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ തീരുമാനത്തെ അട്ടിമറിച്ച് നേതാക്കൾ. വയനാട് ബത്തേരി അർബൻ ബാങ്ക് തെരെഞ്ഞെടുപ്പിലാണ് ഔദ്യോഗിക സ്ഥാനാർത്ഥിയെ നേതാക്കളുടെ പിന്തുണയോടെ ഡയറക്ടർമാര്‍ തോൽപ്പിച്ചത്.
ബത്തേരി സഹകരണ അർബൻ ബാങ്കിലാണ് സുധാകരന്‍റെ നിർദ്ദേശം പരസ്യമായി തള്ളിയത്. ഇതോടെ നേതാക്കൾ ജില്ലാ കോൺഗ്രസിൽ നിലനിൽക്കുന്ന ഭിന്നത രൂക്ഷമാക്കി. ഡി സി സി ജനറൽ സെക്രട്ടറി ശ്രീജി ജോസഫിനെ വൈസ് ചെയർമാൻ ആക്കാം എന്നായിരുന്നു കെ പി സി സി ഉന്നയിച്ച നിർദ്ദേശം. ഇതിനായി ഡി സി സി പ്രസിഡന്‍റിന് കത്ത് നൽകി.

എന്നാൽ വൈസ് ചെയർമാനായി കോൺഗ്രസ് ബത്തേരി ബ്ലോക്ക് സെക്രട്ടറി വി ജെ തോമസിനെയാണ് ഡയറക്ടർമാര്‍ തെരെഞ്ഞെടുത്തത്. നാലിനെതിരെ ഒൻപത് വോട്ടുകൾക്കാണ് ഔദ്യോഗിക സ്ഥാനാർത്ഥി പരാജയപ്പെട്ടത്.