Times Kerala

കാട്ടാനയെ മയക്കുവെടിവെക്കും; കാടുകയറ്റാനുള്ള നീക്കം ഉപേക്ഷിച്ചെന്ന് മന്ത്രി 

 
മു​ഴു​വ​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ജ​നു​വ​രി ഒ​ന്നു മു​ത​ൽ നി​ര​ത്തി​ലി​റ​ങ്ങും ; ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ

കോഴിക്കോട്: വയനാട് മാനന്തവാടിയില്‍ ഒരാളെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാനയെ ഉടൻ തന്നെ മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ഒന്നര മണിക്കൂര്‍കൊണ്ട് മയക്കുവെടിവെക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കും. സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തി ഉത്തരവ് ഇറക്കുമെന്നും മന്ത്രി അറിയിച്ചു.

വയനാട്ടില്‍ അസാധാരണ സംഭവവികാസങ്ങളാണ് നടക്കുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം തികച്ചും വേദനാജനകമാണ്. പരിഹാര നടപടി സ്വീകരിക്കാന്‍ സംഭവസ്ഥലത്ത് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ കഴിയുന്നില്ല. ജനങ്ങളോട് സംസാരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് മണിക്കൂര്‍ ആനയുടെ റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചില്ല. സംഭവത്തിൽ മനുഷ്യസഹജമായ എല്ലാം ചെയ്യും. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. വന്യമൃഗങ്ങളെ നിരീക്ഷിക്കാന്‍  പ്രോട്ടോക്കോള്‍ കൊണ്ടുവരുമെന്നും എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി.

Related Topics

Share this story