Times Kerala

ഓപ്പറേഷൻ മഗ്ന; നാല് കുങ്കിയാനങ്ങളെ ബാവലിയിൽ എത്തിച്ചു

 
ഓപ്പറേഷൻ മഗ്ന; നാല് കുങ്കിയാനങ്ങളെ ബാവലിയിൽ എത്തിച്ചു

വയനാട്: മാനന്തവാടി ജനവാസ മേഖലയിൽ ഒരാളുടെ മരണത്തിന് കാരണമായ കാട്ടാന ബേലൂർ മഗ്നയുടെ സിഗ്നൽ കിട്ടി. കാട്ടിക്കുളം ബാവലി പാതയിലെ ആനപ്പാറവളവിൽനിന്നാണ് ആളെക്കൊല്ലി ആനയുടെ സിഗ്നൽ കിട്ടിയത്. ആനയെ പിടികൂടാൻ ദൗത്യസംഘം സജ്ജമാണ്. നാല് കുങ്കിയാനങ്ങളെ ഇതിനായി ബാവലിയിൽ എത്തിച്ചിട്ടുണ്ട്. ട്രാക്കിംഗ് ടീം കാട്ടിൽ കയറിയിട്ടുണ്ട്. അഞ്ച് ഡിഎഫ്ഒമാർ ദൗത്യത്തിന് എത്തി. നാല് വെറ്റിനറി ഓഫീസർമാരും ഇവർക്കൊപ്പമുണ്ടെന്നാണ് വിവരം. ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

കഴിഞ്ഞ നവംബർ 30ന് കർണാടക വനം വകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച് മോലഹളളി വനത്തിലേക്ക് വിട്ട ബേലൂർ മഗ്ന (മോഴ) എന്ന കാട്ടാനയാണ് ടൂറിസ്റ്റ് കേന്ദ്രമായ കുറുവ ദ്വീപിനടുത്ത് കർഷകനായ അജീഷിന്റെ ജീവനെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെ ആന കേരള അതിർത്തിയിൽ പ്രവേശിച്ചിരുന്നു. മൂന്നു മണിയോടെ മാനന്തവാടി നഗരസഭാ പരിധിയിലെത്തി. രാവിലെ ഏഴു മണിയോടെയാണ് ആന അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തുന്നത്.

Related Topics

Share this story