Times Kerala

ഓപ്പറേഷന്‍ ബേലൂര്‍ മഖ്ന; ദൗത്യസംഘത്തില്‍ 200 അംഗങ്ങള്‍

 
ഓപ്പറേഷന്‍ ബേലൂര്‍ മഖ്ന; ദൗത്യസംഘത്തില്‍ 200 അംഗങ്ങള്‍

വയനാട്ടിൽ ഭീതിപടർത്തിയ ആളെക്കൊല്ലി ബേലൂര്‍ മഖ്നയെന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടി കൂടാനുള്ള ദൗത്യം ഊര്‍ജജിതമാക്കി. ഇതിനായി 200 അംഗ ദൗത്യസേനയെയാണ് നിയോഗിച്ചിട്ടുള്ളത്. ഇന്ന് അതിരാവിലെ മുതൽ ആനയെ പിടി കൂടാനുള്ള ദൗത്യം തുടങ്ങി.

കാട്ടാനയുടെ ലൊക്ഷേഷന്‍ തിരിച്ചറിഞ്ഞത് അതനുസരിച്ച് ദൗത്യ സംഘം 10 പേരുടെ സംഘമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം തുടരുകയാണ്. മണ്ണുണ്ടി ഭാഗത്ത് കാട്ടാനയെ മയക്കുവെടി വെക്കുന്നതിനായി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ സന്നാഹങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ ദൗത്യത്തിനായി 4 കുങ്കിയായനകളെയും സജ്ജമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഏകദേശം 100 മീറ്റര്‍ അടുത്തുവരെ കാട്ടാനയുടെ സാന്നിധ്യം ലഭിച്ചിരുന്നു. ദൗത്യ സംഘത്തില്‍ നോര്‍ത്ത് വയനാട് സൗത്ത് വയനാട് വയനാട് വന്യജീവി സങ്കേതം നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് മണ്ണാര്‍ക്കാട്,കോഴിക്കോട് ആര്‍.അര്‍.ടി വിഭാഗത്തിലെ 200 ഓളം ജീവനക്കാര്‍ പങ്കെടുക്കുന്നു. 

Related Topics

Share this story