Times Kerala

മിഷൻ ബേലൂര്‍ മഖ്‌ന: മയക്കുവെടി വെക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി; ദൗത്യസംഘം വനത്തിലേക്ക്

 
മിഷൻ ബേലൂർ മഖ്‌ന; കാട്ടാനയെ പിടികൂടന്ന ദൗത്യം ഇന്ന് പുനരാരംഭിക്കും

വയനാട്: വയനാടിനെ വിറപ്പിച്ച കാട്ടാന ബേലൂര്‍ മഖ്‌നയെ ട്രാക്ക് ചെയ്തു. മണ്ണുണ്ടിക്കടുത്തായി ബേലൂര്‍ മഖ്‌നയെന്നും മയക്കുവെടി വെക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായും ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ വ്യക്തമാക്കി. അസ്സിസ്റ്റന്റ് വെറ്റിനറി സർജൻ ഡോ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം വനത്തിനുള്ളിലേക്ക് കയറി.

ഇന്ന് തന്നെ ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകുമെന്ന് ഡിഎഫ്ഒ ഔദ്യോഗികമായി അറിയിച്ചു. മണ്ണുണ്ടി കോളനിക്ക് സമീപമാണ് ബേലൂര്‍ മഖ്‌ന ഇപ്പോഴുള്ളത്. ഈ പ്രദേശത്തേക്ക് നാല് കുംകിയാനകളെ കൊണ്ടുപോയിട്ടുണ്ട്.

ആശങ്കപ്പെടേണ്ട സാഹചകര്യമില്ലെന്നും ഇന്ന് തന്നെ ആനയെ മുത്തങ്ങയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുമെന്നും ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചു. കുങ്കിയാനകളുടെ സഹായത്തോടെ മാത്രമേ മയക്കുവെടി വെക്കാനാകൂ എന്നും ദൗത്യം പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ഡിഎഫ്ഒ ആവശ്യപ്പെട്ടു.
 

Related Topics

Share this story