ലോട്ടറി വിൽപ്പനക്കാരൻ ആത്മഹത്യ ചെയ്തു; പിന്നിൽ ഓൺലൈൻ ലോൺ ആപ്പെന്ന് സംശയം
Sep 16, 2023, 14:45 IST

വയനാട്: സംസ്ഥാനത്ത് ഓൺലൈൻ ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് വീണ്ടും ആത്മഹത്യ. വയനാട് സുൽത്താൻ ബത്തേരിയിൽ 43കാരൻ ആത്മഹത്യ ചെയ്തു. ലോട്ടറി വിൽപ്പന നടത്തിയിരുന്ന അരിമുള സ്വദേശി അജയൻ(43) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം അജയന്റെ ഭാര്യയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായും റിപോർട്ടുണ്ട്.

ഓൺലൈൻ ആപ്പിൽ നിന്ന് അജയൻ 5000 രൂപ ലോൺ എടുത്തിരുന്നു എന്നാണ് വിവരം. വീടിനടുത്തുള്ള പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരിച്ചടയ്ക്കാനായി ഇയാളെ വിളിച്ച് ശല്യം ചെയ്തിരുന്നതായും വിവരമുണ്ട്.