Times Kerala

‘ആന തൊട്ടടുത്തുണ്ടായിട്ടും മയക്കുവെടി വെക്കുന്നില്ല’; പ്രതിഷേധം

 
‘ആന തൊട്ടടുത്തുണ്ടായിട്ടും മയക്കുവെടി വെക്കുന്നില്ല’; പ്രതിഷേധം

മാനന്തവാടി: കാട്ടാനയെ പിടികൂടാത്തത്തിൽ വനംവകുപ്പിനും സർക്കാരിനുമെതിരെ കാട്ടിക്കുളത്ത് നാട്ടുകാരുടെ പ്രതിഷേധം. ആന തൊട്ടടുത്ത് വന്നിട്ടും എന്തുകൊണ്ടാണ് മയക്കുവെടി വയ്ക്കാത്തതെന്ന ചോദ്യവുമായാണ് ടൗണിൽ പ്രകടനം നടത്തിയത്.

ഈ പ്രതിഷേധം നടക്കുമ്പോഴും ആന അടുത്തുണ്ട്. മൂന്നു ദിവസമായിട്ടും വെടിവയ്ക്കാൻ കഴിയുന്നില്ല. എന്തിനു വേണ്ടിയാണ് ഉദ്യോഗസ്ഥർ നടപടി വൈകിപ്പിക്കുന്നത്. ആനയെ പിടികൂടുന്നത് വരെ സമരം തുടരുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

Related Topics

Share this story