വൃത്തിയുള്ള ഭക്ഷണ ശാലകൾ; റേറ്റിംഗ് ഓഡിറ്റ് നടത്തി
May 26, 2023, 13:59 IST

വയനാട്: ജില്ലയില്‍ ഈറ്റ് റൈറ്റ് ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി ഹോട്ടലുകളില്‍ എഫ്.എസ്.എസ്.എ.ഐ ഹൈജീന്‍ റേറ്റിംഗ് ഓഡിറ്റ് നടത്തി. ഹോട്ടലുകൾക്ക് എക്‌സലന്റ്, വെരി ഗുഡ്, ഗുഡ്, നീഡ് ഇംപ്രൂവ്മെന്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് റേറ്റിംഗ് നൽകിയത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 94 ഭക്ഷണശാലകളിലാണ് റേറ്റിംഗ് ഓഡിറ്റ് നടത്തിയത്. 25 ഹോട്ടലുകള്‍ എക്‌സലന്റ് റേറ്റിംഗും, 24 ഹോട്ടലുകൾക്ക് വെരി ഗുഡും 42 ഹോട്ടലുകള്‍ക്ക് ഗുഡ് എന്നിങ്ങനെയും റേറ്റിംഗ് കരസ്ഥമാക്കി. 3 ഹോട്ടലുകള്‍ക്ക് നീഡ് ഇംപ്രൂവ്മെന്റ് റേറ്റിംഗും എഫ്.എസ്.എസ്.എ.ഐ നൽകി.