Times Kerala

‘ബേലൂര്‍ മഖ്‌ന കര്‍ണാടക കേരളത്തിലെത്തിയാല്‍ മയക്കുവെടി’; മന്ത്രി എകെ ശശീന്ദ്രന്‍

 
‘ബേലൂര്‍ മഖ്‌ന കര്‍ണാടക കേരളത്തിലെത്തിയാല്‍ മയക്കുവെടി’; മന്ത്രി എകെ ശശീന്ദ്രന്‍

വയനാട്ടില്‍ ഭീതി പരത്തുകയും ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്ത കാട്ടാന നിലവില്‍ കര്‍ണാടക വനമേഖലയിലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കാട്ടാന ബേലൂര്‍ മഖ്‌ന കേരളത്തിലെ ജനവാസ മേഖലയിലേക്ക് കടന്നാല്‍ മയക്കുവെടി വെക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നാഗര്‍ഹോള വന്യജീവി സങ്കേതത്തിന്റെ ഭാഗത്തേക്കാണ് ഇപ്പോൾ ആന നീങ്ങുന്നത്.
വന്യജീവി സന്നിധ്യം വർധിച്ച വയനാട്ടില്‍ രണ്ടു ആര്‍ആര്‍ടി കൂടി രൂപീകരിക്കാന്‍ രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തു. മൂന്നു വനം ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് സ്പഷ്യല്‍ സെല്‍ ആരംഭിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. 170 ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍മാരം വയനാട്ടില്‍ നിയമിക്കാനും തീരുമാനമായി.

Related Topics

Share this story