ബേലൂർ മഖ്ന ഇരുമ്പുപാലത്ത്; ജാഗ്രതാ നിര്‍ദേശം നല്കി വനംവകുപ്പ്
![മിഷൻ ബേലൂർ മാഖ്ന: ആനയെ തേടി വനംവകുപ്പ് സംഘം ബാവലിയിൽ](https://timeskerala.com/static/c1e/client/91214/uploaded_original/689893d0c0561e1eade3d4a273954a78.webp)
വയനാട്: ആളെക്കൊല്ലി കാട്ടാനയെ പിടികൂടാനുള്ള ദൗത്യം നാലാം ദിവസവും പുരോഗമിക്കുന്നു. വയനാട് കാട്ടിക്കുളത്തിനടുത്ത് ഇരുമ്പുപാലത്തിന് സമീപമാണ് നിലവില്‍ ആന ഉള്ളത്. ആനയുടെ സാന്നിധ്യം കണക്കിലെടുത്ത് പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ചെറിയ പൊന്തക്കാടുകള്‍ ഉണ്ടെങ്കിലും താരതമ്യേന നിരപ്പായ പ്രദേശത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. നിലവില്‍ ആനയുടെ 400 മീറ്റര്‍ അകലെയാണ് ദൗത്യസംഘം ഉള്ളത്. ട്രാക്കിംഗ് സംഘം സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷമാകും മയക്കുവെടി വയ്ക്കാനുള്ള വെറ്റിനറി സംഘം ആനയ്ക്ക് സമീപത്തേക്ക് നീങ്ങുക.