‘ബ്രദേഴ്സ് ഡേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
May 15, 2019, 22:28 IST
നടന് ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബ്രദേഴ്സ് ഡേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാര്ട്ടിന്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഷാജോണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു പക്കാ ഫാമിലി എന്റര്ടെയ്നറായിരിക്കും. ഈ ഓണം റിലീസ് ആയി ചിത്രം തീയേറ്ററുകളില്‍ എത്തും എന്നാണ് സൂചന.