‘ഉൾട്ട’യിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റർ പുറത്തിറങ്ങി
Jun 23, 2019, 22:57 IST
ഗോകുല്‍ സുരേഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉള്‍ട്ട. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ബിനു അടിമാലിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. ശങ്കുണ്ണി എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനുശ്രീ ആണ് ചിത്രത്തിലെ നായിക. പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാള് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.