‘ഇഷ്ക്’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഇന്ന് പുറത്തുവിടും
May 20, 2019, 11:46 IST
ഷെയ്ന് നിഗം നായകനായി എത്തിയ പുതിയ ചിത്രമാണ് ‘ഇഷ്ക്’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഇന്ന് പുറത്തുവിടും. ‘പറയുവാന്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങുന്നത്. ഇന്ന് വൈകുന്നേരം നാല് മണിക്കാണ് ഗാനം പുറത്തിറങ്ങുക. സിദ് ശ്രീറാം ആദ്യമായി മലയാളത്തില്‍ പാടിയ ഗാനമാണിത്.
നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ . ആന്‍ ശീതള്‍ ആണ് നായിക. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.