‘ഇഷ്ക്’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു !
May 18, 2019, 12:53 IST
നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇഷ്ക്’. ഷെയ്ന് നിഗം നായകനായി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.
ആന്‍ ശീതള്‍ ആണ് നായിക. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. രതീഷ് രവിയാണ് ചിത്രത്തിന്റെ രചന, ചിത്രം നിര്‍മിച്ചിരിക്കുന്നത് മുകേഷും, എ വി അനൂപും ചേര്‍ന്നാണ്.