ഹോളിവുഡ് ചിത്രം ഡാര്‍ക്ക് ഫീനിക്സിന്റെ പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി
May 14, 2019, 09:03 IST
ഒരു അമേരിക്കന്‍ സൂപ്പര്‍ ഹീറോ ചിത്രമാണ് ഡാര്‍ക്ക് ഫീനിക്സ്. ചിത്രത്തിന്‍െറ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു. സൈമണ്‍ കിന്‍ബെര്‍ഗ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹാന്‍സ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഹച്ച് പാര്‍ക്കര്‍, സൈമണ്‍ കിന്‍ബെര്‍ഗ്, ലോറന് ഷൂലര്‍ , ടോഡ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ജെയിംസ് മക്വായി, മൈക്കല്‍ ഫാസ്ബെന്‍ഡര്‍, ജെന്നിഫെര്‍ ലോറന്‍സ്, നിക്കോളാസ് ഹൗള്റ്റ്, സോഫി ടര്‍ണര്‍, അലക്സാണ്ട്ര ഷിപ്പി,ഇവാന് പീറ്റേഴ്സ്, ജെസ്സിക്ക എന്നിവരാണ് പ്രധാന താരങ്ങള്‍.ചിത്രം 2019 ജൂണ്‍ 7 ന് പ്രദര്‍ശനത്തിനെത്തും