ഹണിപ്രീതിനെ കണ്ടെത്താൻ നേപ്പാൾ അതിർത്തിയിൽ പോലീസ് പോസ്റ്ററുകൾ പതിച്ചു
Sep 12, 2017, 08:54 IST
ന്യൂഡൽഹി: ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗിന്റെ വളർത്തു മകൾ ഹണിപ്രീതിനെ കണ്ടെത്താൻ ഹരിയാന പൊലീസ് ശ്രമം തുടങ്ങി. നേപ്പാൾ അതിർത്തിയിലുള്ള പോലീസ് സ്റ്റേഷനുകളിൽ അടക്കം ഹണിപ്രീതിന്റെ ചിത്രം ഉൾപ്പെട്ട പോസ്റ്ററുകൾ പോലീസ് പതിച്ചു.
നേപ്പാൾ അതിർത്തിയിലുള്ള എല്ലാ പോലീസ് സ്റ്റേഷനുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹണിപ്രീത് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നുവെന്ന സൂചനകളെ തുടർന്നാണിത്. ഉത്തർപ്രദേശ് പോലീസിനും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.