സൗബിന് ഇന്ത്യയിലെ മികച്ച അഭിനേതാക്കളില്‍ ഒരാള്‍ ; പ്രശംസിച്ച് സന്തോഷ് ശിവന്
മലയാള സിനിമയിലേക്ക് സഹ സംവിധായകനായി നിന്നിരുന്ന സൗബിന്റെ വരവ് വലിയൊരു മുന്നേറ്റത്തിലേക്കായിരുന്നു. നായകനാകുക മാത്രമല്ല മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും സൗബിന് നേടി.
ഇപ്പോഴിതാ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളുടെ ഇടയിലാണ് സൗബിന്റെ സ്ഥാനമെന്ന് പ്രശസ്ത സിനിമാട്ടോഗ്രാഫറും സംവിധായകനുമായ സന്തോഷ് ശിവന്. സൗബിന്റെ സഹകരണ മനോഭാവം, കഠിനദ്ധ്വാനം ചെയ്യാനുള്ള മനസ് എന്നീ ഗുണങ്ങളെ അദ്ദേഹം ഏറെ പ്രശംസിച്ചു.
മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലില്‍ സൗബിന് സാഹിറും പ്രധാന വേഷത്തിലുണ്ട്. മഞ്ജുവിനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് സൗബിന് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സൗബിന്റെ ലുക്ക് സന്തോഷ് ശിവന് റിലീസ് ചെയ്തു,