Times Kerala

സൗദി അറേബ്യയിലെ ആദ്യ സിനിമ പ്രദർശനം ഇന്ന്

 

ജിദ്ദ: സൗദി അറേബ്യയിലെ ആദ്യ സിനിമ പ്രദർശനം ഇന്ന്​ മുതല്‍. ഹോളിവുഡ്​ ചിത്രം ‘ബ്ലാക്​ പാൻതർ’ ആണ്​ ആദ്യസിനിമ. റിയാദിലെ കിങ്​ അബ്​ദുല്ല ഫിനാൻഷ്യൽ ഡിസ്​ട്രിക്​ടിൽ ഒരുക്കിയ തിയറ്ററിൽ ക്ഷണിക്കപ്പെട്ടവർക്കാണ്​ പ്രദർശനം. വരും ദിവസങ്ങളിലും സ്വകാര്യ പ്രദർശനങ്ങള്‍ നടത്തും. വിപുലമായ ചടങ്ങുകളോടെയായിരിക്കും ആദ്യദിവസത്തെ പ്രദർശനം ആരംഭിക്കുന്നത്. പൊതുജനങ്ങൾക്കുള്ള പ്രദർശനം മേയ്​ മാസത്തിലാകും ആരംഭിക്കുക. അതിനുള്ള ടിക്കറ്റ്​ വിൽപന ഇൗമാസം അവസാനത്തോടെ തുടങ്ങും.

അമേരിക്കൻ മൾട്ടി സിനിമ (എ.എം.സി) കമ്പനി സജ്ജീകരിക്കുന്ന തിയറ്ററിൽ രണ്ടുമാസത്തിനകം മൂന്നു സ്​ക്രീനുകൾ കൂടി പ്രവർത്തനമാരംഭിക്കും. അഞ്ചുവർഷത്തിനുള്ളിൽ രാജ്യമെങ്ങും 40 തിയറ്ററുകൾ നിലവിൽ വരും. മാർവൽ സ്​റ്റുഡി​േയാസ്​ നിർമിച്ച സൂപ്പർഹീറോ സിനിമയാണ്​ ഫെബ്രുവരി 16 ന്​ അമേരിക്കയിൽ റിലീസ്​ ചെയ്​ത ‘ബ്ലാക്​ പാൻതർ’.

Related Topics

Share this story