സൗജന്യ രക്തപരിശോധനാ ക്യാമ്പ്
Sep 26, 2017, 21:42 IST
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 29 ന് തിരുവനന്തപുരം പാളയം വി.ജെ.റ്റി ഹാളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗവും കേരള ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി കെ.എച്ചര്‍.ആര്.ഡബ്ല്യു.എസ് എ.സി.ആര്. ലാബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ രക്ത പരിശോധനാ ക്യാമ്പ് (ലിപ്പിഡ് പ്രെഫൈല്‍, ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍) സംഘടിപ്പിക്കും.
രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് ക്യാമ്പ്. പെതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് കെ.എച്ച്.ആര്.ഡബ്ല്യു.എസ് എം.ഡി അറിയിച്ചു.